---
title: "വിദ്വേഷ മുദ്രവാക്യം: ഇന്ന്  എസ് പി ഓഫീസിലേക്ക്  പോപുലർ ഫ്രണ്ട്  പ്രതിഷേധ പ്രകടനം"
english_title: "Hate slogan : today popular friend protest in sp office"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/45515/hate-slogan- today- popular- friend- protest- in- sp- office"
published_at: "2022-05-28T10:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6291aaec1dcf6_Screenshot_20220528_102336.jpg"
keywords: []
---

# വിദ്വേഷ മുദ്രവാക്യം: ഇന്ന്  എസ് പി ഓഫീസിലേക്ക്  പോപുലർ ഫ്രണ്ട്  പ്രതിഷേധ പ്രകടനം

> **Lead Summary:** ആലപ്പുഴ: ആലപ്പുഴ എസ് പി ഓഫീസിലേക്ക് ഇന്ന് പോപുലർ ഫ്രണ്ട് പ്രതിഷേധ പ്രകടനം നടത്തും. ഒരു കുട്ടി വിളിച്ചതിന്റെ മുദ്രവാക്യത്തിന്റെ പേരിൽ പോലീസ് നരനായാട്ട് നടത്തുന്നുവെന്നാണ് പോപുലർ ഫ്രണ്ട് സംഭവത്തെ ന്യായീകരിക്കുന്നത്. പ്രകടനത്തിനിടെ മറ്റ് മതസ്ഥർക്കെതിരെ കൊലവിളി മുദ്രവാക്യം മുഴക്കിയതിന് പോലീസ് സ്വീകരിച്ച നടപടികളിൽ പ്രതിഷേധിച്ചാണ് പ്രകടനം.

## Article Content

ആലപ്പുഴ: ആലപ്പുഴ എസ് പി ഓഫീസിലേക്ക് ഇന്ന് പോപുലർ ഫ്രണ്ട് പ്രതിഷേധ പ്രകടനം നടത്തും. ഒരു കുട്ടി വിളിച്ചതിന്റെ മുദ്രവാക്യത്തിന്റെ പേരിൽ പോലീസ് നരനായാട്ട് നടത്തുന്നുവെന്നാണ് പോപുലർ ഫ്രണ്ട് സംഭവത്തെ ന്യായീകരിക്കുന്നത്. പ്രകടനത്തിനിടെ മറ്റ് മതസ്ഥർക്കെതിരെ കൊലവിളി മുദ്രവാക്യം മുഴക്കിയതിന് പോലീസ് സ്വീകരിച്ച നടപടികളിൽ പ്രതിഷേധിച്ചാണ് പ്രകടനം.

പ്രവർത്തകരുടെ വീടുകളിൽ ചെന്ന് പോലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും പോപുലർ ഫ്രണ്ട് ആരോപിച്ചു. അതേസമയം കുട്ടിയെ കൊണ്ട് കൊലവിളി മുദ്രവാക്യം വിളിപ്പിച്ച കേസിൽ 18 പേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. പരിപാടിയുടെ സംഘാടകർ എന്ന നിലയിലാണ് അറസ്റ്റ്. മതവിദ്വേഷം പ്രചരിപ്പിക്കാൻ അവസരം ഒരുക്കിയതിനാണ് അറസ്റ്റ്മുദ്രവാക്യം വിളിച്ചവർക്കെതിരെ മാത്രമല്ല, സംഘാടകർക്കെതിരെയും നടപടി വേണമെന്ന് ഹൈക്കോടതി ഇന്നലെ നിർദേശിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/45515/hate-slogan- today- popular- friend- protest- in- sp- office)